Home Kerala Accident കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തിൽ പഞ്ചായത്ത് മെമ്പര്‍ക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തിൽ പഞ്ചായത്ത് മെമ്പര്‍ക്ക് ദാരുണാന്ത്യം

0
കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തിൽ പഞ്ചായത്ത് മെമ്പര്‍ക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തിൽ പഞ്ചായത്ത് മെമ്പര്‍ക്ക് ദാരുണാന്ത്യം. എറണാകുളം വടക്കേക്കര പഞ്ചായത്ത് മെംബർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്.
ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ വെച്ച് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
ഡി.വൈ.എസ്.പി ഓഫീസ് സിഗ്നൽ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
ഈ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായി നാളേറെയായിട്ടും പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here