തൃശൂരിന്റെ പൂരനാളുകളിലേക്ക് തുടക്കമിട്ട് പാറമേക്കാവ് വേല: ഇടവേളക്ക് ശേഷം തേക്കിൻകാടിന്റെ ആകാശത്ത് അഗ്നിപ്പൂക്കളം വിടർന്നു

42

തൃശൂരിന്റെ പൂരക്കാലത്തിന്റെ തിരിച്ചു വരവുമായി പാറമേക്കാവ് വേലാഘോഷം വർണാഭം. അഞ്ചുദിവസത്തെ ദേശ പാട്ടിന് തട്ടകം വേല ആഘോഷം ഗംഭീരമാക്കി. കോവിഡ് മഹാമാരിക്ക് ശേഷം ഉൽവാഘോഷങ്ങളുടെ തിരിച്ചു വരവായി. രണ്ട് വർഷത്തോളമായി പൂരവും വെടിക്കെട്ടുമില്ലാതെ കിടന്നിരുന്ന തേക്കിൻകാടിന്റെ ആകാശത്ത് അഗ്നിയുടെ വർണപ്പൂക്കളം വിടർന്നത് പൂരപ്രേമികളുടെ മനം കുളിർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വെടിക്കെട്ടും എഴുന്നെള്ളിപ്പും. ക്ഷേത്രത്തിൽ രാവിലെ രാവിലെ അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിയോടെ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം നടപ്പുരയിൽ പഞ്ചവാദ്യം, തായമ്പക, തുടർന്ന് കൊമ്പ് പറ്റ്, കുഴൽ പറ്റ്, രാത്രിയിൽ എഴുന്നെള്ളിപ്പിന് പരയ്ക്കാട് തങ്കപ്പൻമാരാരും കൂനിശേരി ചന്ദ്രനും അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യവും തുടർന്ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഉണ്ടായി. പഞ്ചാവാദ്യവും മേളവും ആസ്വദിക്കാൻ നിരവധി ആളുകളാണ് എത്തിയിരുന്നത്.

Advertisement

Advertisement