പറപ്പൂക്കാവ് പൂരത്തിന് കൊടിയേറി

11

പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.വൈകീട്ട് ആനയോട് കൂടിയ കാഴ്ചശ്ശീവേലിയും മേളവും നടന്നു. കൊടിയേറ്റം മുതൽ ദിവസവും പറയെടുപ്പ് നടക്കും. മാർച്ച് 30ന് വേലയും 31ന് പൂരവും ആഘോഷിക്കും.