പൈതൃകം കർമശ്രേഷ്ഠ പുരസ്കാരം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക്

6

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ കർമ്മമണ്ഡലത്തിൽ മികവ് തെളിയിച്ച മഹത് വ്യക്തികൾക്ക് നൽകി വരാറുള്ള കർമശ്രേഷ്ഠ പുരസ്കാരം ഇത്തവണ ഭക്ത കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് മരണാനന്തര ബഹുമതിയായി നൽകും.

Advertisement

പതിനായിരത്തി ഒന്ന് രൂപയും,പൊന്നാടയും പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് രുഗ്മണി റീജൻസിയിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത്, ഡോ. കെ. ബി. പ്രഭാകരൻ,കെ. കെ. ശ്രീനിവാസൻ എന്നിവർ അറിയിച്ചു

Advertisement