രാത്രിയിൽ സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പട്ടി വൈശാഖ് തൃശൂരിൽ അറസ്റ്റിൽ

201

രാത്രിയിൽ സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പട്ടി വൈശാഖ് തൃശൂരിൽ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും തൃശൂർ കാനാട്ടുകരയിൽ പട്ടിഫാം നടത്തിവരുന്ന പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖിനെ ( പട്ടി വൈശാഖ്) ആണ് ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടി ഫാമുമായി ബന്ധമുള്ള മരത്താക്കര സ്വദേശിനിയെ ഫാമിന്റെ പേരിലുള്ള അഭിപ്രായവ്യത്യാസത്തിലായിരുന്നു ആക്രമണം. മുഖത്ത് ഇടിക്കുകയും രാത്രിയിൽ അവരുടെ വീട്ടിൽ ചെന്ന് ശ്വാസമുട്ടിച്ച്കൊല്ലാൻ ശ്രമിക്കുകയും വീട്ടിലെ കാറും ചെടിച്ചട്ടികളും അടിച്ച് തകർക്കുകയും ചെയുകയും ചെയ്തുവെന്നാണ്‌ പരാതി. ഒല്ലൂർ എസ്. എച്ച്. ഒ ബെന്നിജേക്കമ്പിന്റെ നിർദ്ദേശാനുസരണം പ്രിൻസിപ്പൽ എസ്.ഐ ബിബിൻനായർ, എസ്. ഐ ഫൈസാദ്, എ.എസ്.ഐ ജോഷി, സി.പി.ഒമാരായ അഭീഷ് ആന്റണി, അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പോലീസ് പിടിക്കൂടാൻ വരുമ്പോൾ പട്ടി പരിശീലകൻ കൂടിയായ വൈശാഖ് വനത്തിൽ കയറി മാസങ്ങളോളം ഒളിച്ച് താമസിക്കുന്നതാണ് രീതി.

Advertisement
Advertisement