പെരുവല്ലൂരിൽ വീട്ടമ്മയെ വീട്ടിൽ കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

23

പെരുവല്ലൂരിൽ വീട്ടമ്മയെ വീട്ടിൽ കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ആമ്പല്ലൂർ സ്വദേശി വാരിയത്ത് അഷിൻ (22) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. വട്ടിലെത്തി ജനലിനിടയിലൂടെ കയ്യിൽ കടന്നുപിടിക്കുകയും അശ്ളീല കത്ത് എഴുതി എയർ ഹോളിലൂടെ ദേഹത്തേക്കിടുകയും, ഉറങ്ങി കിടക്കുമ്പോൾ വെള്ളം മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. വീട്ടമ്മയും രണ്ട് പെൺമക്കളും പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടിന് മണിക്ക് പറമ്പൻതള്ളി അമ്പലത്തിനടുത്ത് വീട്ടിലാണ് സംഭവം. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു