പീച്ചി പട്ടിക്കാട് യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു; പ്രതി അറസ്റ്റിൽ

53

പീച്ചി പട്ടിക്കാട് യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. പട്ടിക്കാട് എടപ്പലം സ്വദേശിനി രേഖക്കാണ് (38) വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കുന്ന് കോളനിയിലെ സുനുകുട്ടൻ എന്നയാളാണ് രേഖയുടെ വീട്ടിൽ വന്ന് വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

രേഖക്ക് കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച മകൾക്കും പരുക്കേറ്റിട്ടുണ്ട്. സുനുക്കുട്ടൻ മുൻപ് രേഖയുടെ അയൽവാസി ആയിരുന്നു. സുനുകുട്ടനെ ശക്തൻ പരിസരത്തു നിന്നും നെടുപുഴ പോലീസ് പിടികൂടി പീച്ചി പൊലീസിന് കൈമാറി.