ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി

5

ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി. ഉത്സവങ്ങളിൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി. നേരത്തെ അഞ്ച് ആനകൾക്കാണ് അനുമതി നൽകിയിരുന്നത്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.

അതേസമയം ഉത്സവങ്ങൾ സജീവമായിട്ടും എഴുന്നള്ളിപ്പുകൾക്ക് ആനയുടെ എണ്ണം വർദ്ധിപ്പിക്കാൻ അനുമതി നൽകാത്തതിനെതിരെ ആന ഉടമകൾ രംഗത്തെത്തിയിരുന്നു.