കരുവന്നൂർ ബാങ്കിൽ ജീവനക്കാർ പെരുമാറിയത് വളരെ മോശമായ രീതിയിലെന്നും ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഫിലോമിനയുടെ ഭർത്താവ് ദേവസി: ആർക്കും ഈ ഗതി വരരുത്; ഡി.വൈ.എഫ്.ഐ നേതാവ് ശ്രീലാൽ മാത്രമാണ് നല്ല രീതിയിൽ പെരുമാറിയതെന്നും ദേവസി

65

കരുവന്നൂർ ബാങ്കിൽ ജീവനക്കാർ പെരുമാറിയത് വളരെ മോശമായ രീതിയിലെന്നും ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കരുവന്നൂർ ബാങ്ക് നിക്ഷേപക ഫിലോമിനയുടെ ഭർത്താവ് ദേവസി. ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ 2 ലക്ഷം രൂപ കൊണ്ടുവന്നു തന്നു. ഈ തുക നേരത്തെ തന്നിരുന്നെങ്കിൽ ഫിലോമിനയെ നഷ്ടപ്പെടില്ലായിരുന്നു.ഭിക്ഷ യാചിക്കാനല്ല ബാങ്കിലേക്ക് പോയത്.താനും ഭാര്യയും ജീവിതകാലം കൊണ്ട് സമ്പാദിച്ച പണമാണ് നിക്ഷേപിച്ചത്. ഇനിയാർക്കും ഈ ഗതി ഉണ്ടാക്കരുതെന്നും ദേവസി പ്രതികരിച്ചു. ഡി.വൈ.എഫ്.ഐ നേതാവ് ശ്രീലാലാണ് തങ്ങളോട് നല്ല രീതിയിൽ പെരുമാറിയതെന്നും മറ്റുള്ളവരിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും ദേവസി പറഞ്ഞു. കരുവന്നൂർ ബാങ്കിൽ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും മികച്ച ചികിത്സ ലഭ്യക്കാനാവാതെ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ദേവസിയുടെ ഭാര്യ ഫിലോമിന മരിച്ചത്. ചികിത്സാ കാര്യം അറിയിച്ച് നിക്ഷേപ പണം തിരികെ കിട്ടാൻ നിരവധി തവണ ബാങ്കിൽ കയറിയിറങ്ങിയെങ്കിലും പണം നൽകാതെ ജീവനക്കാർ മോശമായി പെരുമാറി തിരിച്ചയാക്കുകയായിരുന്നുവത്രെ.

Advertisement
Advertisement