ഗ്രാമിക കവിതാ ദിനം ആഘോഷിച്ചു: കവിതകൾ നിലനിൽക്കുന്നിടത്തോളം മലയാളം മരിക്കില്ലെന്ന് പി.എൻ.ഗോപീകൃഷ്ണൻ

18

മലയാള ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള കവിതകൾ നിലനിൽക്കുന്നിടത്തോളം കാലം മലയാളം മരിക്കില്ലെന്ന് പ്രമുഖ കവിയും തിരക്കഥാകൃത്തുമായ പി.എൻ.ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. മലയാളകവിത ഒരിക്കലും കാലഹരണപ്പെടുന്നില്ല. യഥാർത്ഥ്യങ്ങളെ അട്ടിമറിക്കാനും വിദൂരങ്ങളെ സമീപസ്ഥമാക്കാനുമുള്ള കഴിവ് കവിതക്കുണ്ട്, ഗോപീകൃഷ്ണൻ പറഞ്ഞു.
കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ മലയാള കവിതാദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് തൻ്റെ ഏറ്റവും പുതിയ കവിത ‘അഭ്യർത്ഥന’ ഗോപീകൃഷ്ണൻ അവതരിപ്പിച്ചു.
പ്രൊഫ.വി.കെ.സുബൈദ മോഡറേറ്ററായിരുന്നു.
സച്ചിദാനന്ദൻ പുഴങ്കര, പി.ബി.ഋഷികേശൻ, ഡോ.ഇ.എസ്.സതീശൻ, വാസുദേവൻ പനമ്പിള്ളി, സിമിത ലെനീഷ്, ഷീബ ജയചന്ദ്രൻ, ജയശങ്കർ അറയ്ക്കൽ, ജോയ് ജോസഫ്, പി.കെ.ഗണേഷ്, അപർണ്ണ, ദർശന വെങ്ങിണിശ്ശേരി, വിയോ വർഗീസ്, മാണിയംകുളം സുബ്രൻ, വർഗീസ് പാറക്കടവ്, എം.സി.സന്ദീപ്, അഭി തുമ്പൂർ, ഷീബ ഗിരീശൻ, വിദ്യാനാഥ്, വിഷ്ണു കെ.ആർ., ശ്യാം കുഴൂർ, തുടങ്ങി ഒട്ടേറെ പേർ കവിതകൾ അവതരിപ്പിച്ചു.

Advertisement

വി.കെ.സുബൈദ, സിമിത ലെനീഷ്, ഷീബ ജയചന്ദ്രൻ, അനിത ജയരാജ് എന്നിവർ ചേർന്ന് മലയാള കവിതയുടെ കൊടി ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.തുടർന്നു് സ്മിത പി.മേനോൻ കുമാരനാശാൻ്റെ കവിത ആലപിച്ചു.
അനീഷ് ഹാറൂൺ റഷീദ് സ്വാഗതവും പി.ടി.സ്വരാജ് കൃതജ്ഞതയും പറഞ്ഞു. കുമാരനാശാൻ്റെ ‘വീണപൂവ്’ കാവ്യസമാഹാരം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ധനു 1 നാണ് എല്ലാ വർഷവും മലയാള കവിതാദിനം ആചരിക്കപ്പെടുന്നത്.

Advertisement