തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ടുപുരയ്ക്കു സമീപം മദ്യലഹരിയിൽ പടക്കം പൊട്ടിച്ചവർ പിടിയിൽ. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഷെഡിനു സമീപം ചൈനീസ് പടക്കങ്ങൾ കൂട്ടിയിട്ടു പൊട്ടിക്കുകയായിരുന്നു. രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശൂർ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. എ.സി.പി വി.കെ. രാജുവാണ് സംഘത്തെ കണ്ടത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുമായി ചേർന്ന് സംഘത്തെ തടഞ്ഞു. കുതറിയോടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ടു അറസ്റ്റുചെയ്തു.
വെടിക്കെട്ടു പുരയിൽ പൂരം വെടിക്കെട്ടിനു പൊട്ടിക്കാനുള്ള വൻ വെടിക്കോപ്പ് ശേഖരമാണ് സൂക്ഷിച്ചിട്ടുള്ളത്.
Advertisement
Advertisement