ക്ഷയരോഗമുള്ളയാൾ മരുന്ന് കഴിക്കുന്നില്ല: നടപടി സ്വീകരിക്കണമെന്ന് പോലീസിന് ആരോഗ്യ വകുപ്പിന്റെ കത്ത്; വൈറലായി കുന്നംകുളം പോലീസിന് ലഭിച്ച കത്ത്

67

ക്ഷയ രോഗമുള്ളയാള്‍ മരുന്ന് കഴിക്കുന്നില്ലന്നും കഴിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പോലീസിന് ആരോഗ്യ വകുപ്പിന്റെ കത്ത്. കത്ത് പുറത്ത് വന്നതോടെ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐക്ക് ലഭിച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസറാണ് കുന്നംകുളം എസ്‌ ഐക്ക് കത്ത് എഴുതിയത്. വിവാദ നടപടിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടിബി രോഗി മരുന്ന് കഴിക്കാത്തതിനാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം ഇയാളെക്കൊണ്ട് മരുന്ന് കഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. അതേ സമയം കത്ത് പുറത്ത് വന്നതോടെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പാവങ്ങളുടെ പോലീസും കോടതിയും നിയമവും എല്ലാം പൊലീസ് സ്റ്റേഷൻ ആണെന്നും എല്ലാറ്റിനും ഇവിടെ പരിഹാരമുണ്ടെന്നും പറയുന്ന ട്രോളുകളും, ഇനി പിഴയീടാക്കൽ മരുന്ന് കഴിക്കാത്തതിനും തുടങ്ങിയ വിമരശനങ്ങളും ഉയർന്നിട്ടുണ്ട്.