പൂരത്തിനിടെ മരം വീണ് അപകടം: സഹായ ധനം നൽകുമെന്ന് തിരുവമ്പാടി ദേവസ്വം; ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തിന് റിപ്പോർട്ട്‌ നൽകിയെന്ന് ഡെ. കളക്ടർ

29

തൃശൂർ പൂരം രാത്രി മഠത്തിൽവരവിനിടെ ആൽമരം വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മേളകലാകാരന്മാർക്കും തൊഴിലാളികൾക്കും അടിയന്തര സഹായധനം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചതായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി രവികുമാർ മേനോൻ അറിയിച്ചു. അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും പൂരത്തിന്റെ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് പരിരക്ഷ പ്രകാരമുള്ള തുക ലഭ്യമാക്കാനുള്ള നടപടികളും ദേവസ്വം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അപകടത്തെക്കുറിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാന അതോറിറ്റി പരിശോധിച്ചശേഷം സഹായധനം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കുമെന്നും ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.