തൃശൂർ പൂരത്തിനിടെ മരം പൊട്ടിവീണ് രണ്ട് പേർ മരിക്കാനിടയായ സംഭവം: കളക്ടർ റിപ്പോർട്ട്‌ തേടി; ഉടൻ റിപ്പോർട്ട് നൽകാൻ കെ.എഫ്.ആർ.ഐക്ക് കളക്ടറുടെ നിർദേശം

26

തൃശൂർ പൂരത്തിനിടെ മരം വീണുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കളക്ടർ റിപ്പോർട്ട് തേടി. സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കെ.എഫ്.ആർ.ഐക്ക് കളക്ടർ നിർദേശം നൽകി. മരത്തിന്റെ പഴക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇന്നലെ അർധരാത്രിയോടെയാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെ ആൽമരത്തിന്റെ ശാഖ പൊട്ടിവീണ് അപകടമുണ്ടായത്. രാത്രി വൈകിയുണ്ടായ ദുരന്തത്തിൽ രണ്ട് പേർ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണൻ, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.