ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ശരിവെച്ച് സാഹചര്യം: പൂരം പ്രദർശന നഗരിയിൽ കോവിഡ്; 18 പേർക്ക് രോഗം സ്ഥിരീകരിച്ചു, പ്രദർശനം നിറുത്തി വെയ്പ്പിച്ചു

4

കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശരി വെച്ച് പൂരം പ്രദർശന നഗരിയിലുള്ളവര്‍ക്ക് കോവിഡ്. ആർ.ടി. പി.സി.ആർ പരിശോധനയിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പൂരം തീരുന്നത് വരെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. നേരത്തെ പ്രദർശന നഗരിയിലേക്ക് പ്രവേശനം നിയന്ത്രിക്കണമെന്നും ഓൺലൈൻ മുഖേന മാത്രമേ ടിക്കറ്റ് അനുവദിക്കാവൂ എന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെയായിരുന്നു ദേവസ്വങ്ങളും സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും. മുന്നറിയിപ്പ് നൽകിയ ഡി.എം.ഒയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.