മഴ കനിഞ്ഞാൽ ഇന്ന് പൂരം വെടിക്കെട്ട്: കാത്തിരിപ്പോടെ തൃശൂർ

55

കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് തൃശ്ശൂരിൽ പൂരത്തിന്‍റെ വെടിക്കെട്ട് പൊട്ടും. തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താൻ ഇന്നലെ ധാരണയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.പൂരത്തിന്‍റെ ചടങ്ങുകള്‍ മെയ് 11 ന് പൂര്‍ത്തിയായിരുന്നു. എന്നാൽ പൂര നാളിൽ നടക്കേണ്ട വെടിക്കെട്ട് നടക്കാതിരുന്നത് പൂരാസ്വാദകരെ ഏറെ നിരാശരാക്കിയിരുന്നു. തേക്കിൻകാട് മൈത്താനിയിലെ മാഗസിനുകളിലാണ് പോലീസ് സുരക്ഷയോടെ വെടി മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ട് കാണാൻ കഴിയാത്ത ദേഷ്യത്തിൽ വെടിമരുന്ന് പുരക്ക് സമീപം പടക്കം പൊട്ടിച്ച മൂന്ന് പേർ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്താനാണ് ധാരണ. ഉച്ച കഴിഞ്ഞ് നഗരത്തിൽ ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങളുണ്ടാവും.

Advertisement
Advertisement