
തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരപ്രേമി സംഘം ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പിക്കുന്നു. പൂരത്തിൽ പങ്കെടുക്കുന്ന പത്ത് ക്ഷേത്രങ്ങളുടെയും കൊടിയേറ്റം മുതൽ ഉത്രം വിളക്ക് വരെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് മൽസരത്തിനായി അയക്കേണ്ടത്. ഏപ്രിൽ 30, മെയ് ഒന്ന് തിയതികളിലാണ് ഈ വർഷത്തെ തൃശൂർ പൂരം. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം രണ്ടായിരം രൂപ എന്നിങ്ങനെയാണ് സമ്മാന തുക. എൻട്രികൾ poorapremithrissur2023@gmail.com എന്ന മെയിലിലേക്ക് അയക്കാം. മെയ് 15ന് രാത്രി 10 വരെയാണ് സമയം. എല്ലാവർക്കും മൽസരത്തിൽ പങ്കാളികളാവാമെന്ന് പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, കൺവീനർ വിനോദ് കണ്ടെം കാവിൽ എന്നിവർ പറഞ്ഞു.