ഇരമ്പിയാർക്കുന്ന ആൾക്കൂട്ടമില്ല… ഭൂമിയെ വിറപ്പിക്കുന്ന സ്ഫോടനമുണ്ടായില്ല; കനത്ത സുരക്ഷയിൽ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്

16

ഇരമ്പിയാർക്കുന്ന ആൾക്കൂട്ടവും കാതടപ്പിക്കുന്ന വെടിക്കെട്ടിന്റെ ഇരമ്പലും ഉണ്ടായില്ല. ആരവാങ്ങളൊന്നുമില്ലാതെ കനത്ത സുരക്ഷയിൽ തൃശൂർ പൂരത്തിന്റെ കരുതലിന്റെ സാമ്പിൾ വെടിക്കെട്ട് നടന്നു. ഓരോ കുഴിമിന്നൽ വീതം പൊട്ടിച്ച് പാറമേക്കാവും തിരുവമ്പാടിയും സാമ്പിൾ വെടിക്കെട്ടുകളോടെ ചടങ്ങുകൾ ഒതുക്കി. നാളെയാണ് പൂരവിളംബരം നടക്കുന്നത്.

പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെയായിരുന്നു സാമ്പിൾ വെടിക്കെട്ട് നടന്നത്. ആദ്യം തിരികൊളുത്തിയത് തിരുവമ്പാടിയാണ്. പിന്നീട് പാറമേക്കാവ് തിരികൊളുത്തുകയായിരുന്നു.

വെടിക്കെട്ട് നടത്തുന്നവരും സംഘാടകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൊതുജന പങ്കാളിത്തമില്ലാതെ ഇത് ആദ്യമായാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്.