തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

12

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി. സാമ്പിൾ വെടിക്കെട്ട്, 23 ലെ പ്രധാന വെടിക്കെട്ട് എന്നിവയ്ക്കുള്ള അനുമതി ലഭിച്ചതായി ദേവസ്വങ്ങൾ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അറിയിച്ചു. 17 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ട് നിബന്ധനകളോടെ നടത്താനാണ് അനുമതി. പൂരം കൊടിയേറ്റത്തിനും വെടിക്കെട്ടുണ്ടാകും. കേന്ദ്ര എക്‌സ്‌പ്ലൊസീവ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെടിക്കെട്ട് സാമഗ്രികൾ പരിശോധിച്ച് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന മാഗസിനുകളുടെ പ്രവർത്തനവും നിരീക്ഷിക്കും. സുരക്ഷാനടപടികൾ പൂർണമായും പാലിക്കുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.