തൃശൂർ പൂരത്തിലെ അഞ്ച് പതിറ്റാണ്ടിന്റെ സാനിധ്യം ശങ്കരംകുളങ്ങര മണികണ്ഠന് പൂരനാടിന്റെ ആദരം ഇന്ന്

34

തൃശൂർ പൂരത്തിൽ അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി പങ്കെടുക്കുന്ന ഗജവീരൻ ശങ്കരംകുളങ്ങര മണികണ്ഠനെ പൂരനാട് ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 5.30ന് വടക്കുന്നാഥൻ ശ്രീമൂലസ്ഥാനത്ത് വെച്ച് ആനകളുടെയും വാദ്യമേളങ്ങളുടെയും സ്വീകരിച്ച് ആദരിക്കുന്നു. തൃശൂർ പൂരത്തിന്റെ പറയെടുപ്പു മുതൽ മഠത്തിൽ വരവിന്റെ ഇറക്കിയെഴുന്നള്ളിപ്പിൽ വരെ നിലയുറപ്പിച്ച 57 വർഷം. പുരം നടക്കാതെപോയ വർഷങ്ങൾ ഒഴിവാക്കിയാലും അരനൂറ്റാണ്ടിലേറെക്കാലം തൃശൂർ പൂരത്തിൽ മറ്റൊരാനയ്ക്കും തുമ്പിയെത്തിപ്പിടിക്കാനാവാത്ത നേട്ടക്കാരനാണ് മണികണ്ഠൻ.  നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ വീണ 3 വയസ്സുള്ള കൊമ്പനാണ് ഇന്നത്തെ ശങ്കരംകുളങ്ങര മണികണ്ഠനായി വളർന്നത്.

Advertisement
Advertisement