പ്രേമാ പാണ്ഡുരംഗ പുരസ്കാരം ഡോ.കെ.ജി. രവീന്ദ്രന്

19

ഭാഗവത പണ്ഡിത പ്രേമാ പാണ്ഡുരംഗയുടെ സ്മരണയ്ക്കായുള്ള ശ്രീമദ് ഭാഗവത സത്രസമിതിയുടെ ഭാഗവതരത്ന പുരസ്കാരത്തിന് ഡോ. കെ.ജി. രവീന്ദ്രനെ തിരഞ്ഞെടുത്തതായി ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും സമിതി ജനറൽ സെക്രട്ടറി ടി.ജി. പദ്മനാഭൻ നായരും അറിയിച്ചു.

Advertisement

25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. 16-ന് വൈകീട്ട് നാലിന് ഗുരുവായൂർ സത്രസമിതി ആസ്ഥാനമന്ദിരത്തിൽ പുരസ്കാരം നൽകും

Advertisement