പ്രിയങ്ക ഇന്ന് ജില്ലയിൽ: 40 കിലോമീറ്റർ റോഡ് ഷോ

43

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാഗാന്ധി ബുധനാഴ്ച തൃശൂർ ജില്ലയിൽ. 10.30ന് ചാലക്കുടി ടൗൺ ഹാൾ മൈതാനം, 11.50-ന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം, 2.10ന് ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രിയങ്ക പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.ചാലക്കുടിയിൽനിന്ന് ദേശീയപാത വഴി ആളൂരിലൂടെ ഇരിങ്ങാലക്കുട-മൂന്നുപീടിക-കാക്കാത്തുരുത്തി റോഡ് വഴി കയ്പമംഗലം, മൂന്നുപീടിക ജങ്‌ഷൻ-തൃപ്രയാർ-വാടാനപ്പള്ളി-ചേറ്റുവ-ചാവക്കാട് എന്നിവിടങ്ങളിലെത്തും. 2.50ന് ചാവക്കാട്ടുനിന്ന് മമ്മിയൂർ റോഡ്-കുന്നംകുളം, വടക്കാഞ്ചേരി വഴി വിയ്യൂരിലൂടെ തേക്കിൻകാട് മൈതാനത്തേക്കെത്തും. പ്രധാന കേന്ദ്രങ്ങളിൽ റോഡ് ഷോ നടത്തും. 4.40ന് തേക്കിൻകാട് മൈതാനത്തെ തെക്കേഗോപുരനടയിൽ പ്രസംഗിക്കും.