കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് തിരികെ കിട്ടാതെ ചികിത്സയിലിരിക്കെ മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം

46

കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് തിരികെ കിട്ടാതെ ചികിത്സയിലിരിക്കെ മരിച്ച കരുവന്നൂർ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. കോൺഗ്രസ് , ബിജെപി പ്രവർത്തകരാണ് കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചാണ് പ്രതിഷേധം. സഹകരണ ബാങ്കിന് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement

ഉച്ചയോടെയാണ് മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ആംബുലൻസ് ബാങ്കിന് മുന്നിലെത്തിയത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് മൃതദേഹം ബാങ്കിന് മുന്നിലേക്ക് എത്തിച്ചതും ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചതും. ഫിലോമിനയുടെ ഭർത്താവും മകനും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് 70കാരിയായ ഫിലോമിന മരിച്ചത്. ഫിലോമിനയുടെ പേരിൽ ബാങ്കിൽ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ യുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്നീട് സമരം അവസാനിപ്പിച്ചു. മരണാനന്തര ചടങ്ങുകള്‍ക്ക്  വേണ്ട പണം ഉടന്‍ ബാങ്കില്‍  നിന്നും നല്‍കുമെന്ന് ആര്‍.ഡി.ഒ ഉറപ്പുനല്‍കി ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്

Advertisement