പി.എസ്.സി പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

8

ജില്ലയില്‍ കോമണ്‍ പ്രിലിമിനറി എക്‌സാമിനേഷന്‍ സ്റ്റേജ് രണ്ട് നടക്കുന്ന ഫെബ്രുവരി 25 ന് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് എന്‍എസ്എസ്(ഇഎംഎച്ച്എസ്) പബ്ലിക് സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 763701 മുതല്‍ 763900 വരെ ലഭിച്ചവര്‍ അയ്യന്തോളിലെ ജിവിഎച്ച്എസ്എസില്‍ ഹാള്‍ ടിക്കറ്റുമായി എത്തി പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുസംബന്ധിച്ച പ്രൊഫൈല്‍ മെസേജും എസ്എംഎസും നല്‍കിയിട്ടുണ്ടെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.