വടക്കാഞ്ചേരി നഗരസഭ ജനവാസ മേഖലയിൽ പുലി; വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

292

വടക്കാഞ്ചേരി നഗരസഭയിൽ ജനവാസ മേഖലയിൽ പുലിയെ കണ്ടെന്ന്. ഡിവിഷൻ 41 ൽ പുലിക്കുന്നത്ത് പ്രദേശത്താണ് പുലിയെ കണ്ടതായി പറയുന്നത്. അയ്യങ്കേരി അലക്സിൻ്റെ വീട്ടിലെ നായയുടെ കുര കേട്ട് അലക്സും’ ഭാര്യയും മകനും ടോർച്ചുമായി പുറത്തിറങ്ങിയപ്പോൾ ആണ് നായക്കൂടിന് സമീപം പുലിയെ കണ്ടത്. പേടിച്ച കുടുംബം വീടിനകത്തേക്ക് ഓടി കയറി. വിവരം അറിഞ്ഞ് വാർഡ് കൗൺസിലർ അജിത് കുമാർ പഴവൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളേജ് പോലീസ് അധികൃതർ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. നാളെ പുലിയെ കണ്ട പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് പരിശോധന നടത്താനും പൂർണ്ണമായും സ്ഥിരീകരിച്ച ശേഷം കെണി വെക്കാനും ധാരണയായി. പുലിയെ പിടിച്ച് പരിചയമുള്ള വിദഗ്ദ സംഘത്തെ പ്രദേശത്ത് കൊണ്ട് വന്ന് പരിശോധന നടത്തി പുലിയെ പിടിക്കാൻ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും കെ.അജിത് കുമാർ ആവശ്യപ്പെട്ടു

Advertisement
Advertisement