വായന വളരുന്നു: പുസ്തകപ്പുരയുടെ ഒന്നാം ഘട്ടത്തിന് ആവേശകരമായ പ്രതികരണം; രണ്ടാം ഘട്ടം ഡിസംബറിൽ

11

കുട്ടികൾക്ക് അമ്പതു പുസ്തകം വീതം സൗജന്യമായി നൽകുന്ന പുസ്തകപ്പുര പദ്ധതി ഒന്നാം ഘട്ടം സമാപിച്ചു.വീട്ടിൽ സ്വന്തമായി വായനശാല തുടങ്ങുന്നതിനാണു് പുസ്തകം നൽകുന്നതു്. അടുത്ത വീട്ടിലെ വായനാശീലമുള്ള കുട്ടികൾക്കും പുസ്തകം ഉപയോഗിക്കാം.

Advertisement

പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ വെച്ചു നടന്ന സമാപന ചടങ്ങിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി മാളവിക പുസ്തകം ഏറ്റുവാങ്ങി.
ഡോ.എൻ.ആർ.ഗ്രാമപ്രകാശ് ചടങ്ങു് ഉദ്ഘാടനം ചെയ്തു.കലാമണ്ഡലം രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ വിശിഷ്ടാതിഥിയായി . ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചിത്ര എസ്.നായർ സ്വാഗതവും മാളവിക നന്ദിയും പറഞ്ഞു.
ഇതോടെ 15 കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു.

രണ്ടാം ഘട്ടം ഡിസംബറിൽ ആരംഭിക്കും. അഞ്ചു മുതൽ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കാണ് പുസ്തകം നൽകുക.യു.പി.വിഭാഗം കുട്ടികൾക്ക് 25 പുസ്തകവും ഹൈസ്ക്കൂൾ വിഭാഗത്തിന് 50 പുസ്തകവും വീതമാണ് നൽകുക. വായനാശീലമുള്ള, കുട്ടികൾ ബന്ധപ്പെടേണ്ട നമ്പർ :99954 310 33,95623 10333

Advertisement