ഏത് നിമിഷവും അത് സംഭവിക്കാം..!; ദുരന്തമുണ്ടാവട്ടെയെന്ന് പഴയന്നൂർ കെ.എസ്.ഇ.ബി

162

പഴയന്നൂർ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള കല്ലമ്പറമ്പ്  ട്രാൻസ്‌ഫോർമറിന് സമീപത്തെ വൈദ്യുതി തൂൺ ഏത് നിമിഷവും ഒരു ദുരന്ത വാർത്ത സമ്മാനിക്കും. അപകടാവസ്ഥയില്ലാതെ വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ട് പൊതുപ്രവർത്തകരും നാട്ടുകാരും കെ.എസ്.ഇ.ബിക്ക് നിരന്തരം പരാതി നൽകിയിട്ടും ഇത് വരെയും ഇതൊന്ന് നോക്കാൻ പോലും തയ്യാറായിട്ടില്ല. വിദ്യാർത്ഥികളും നാട്ടുകാരുമായി നൂറ് കണക്കിന് പേർ യാത്ര ചെയ്യുന്ന നാട്ടുപാതയിൽ അപകടകരമായ വിധത്തിൽ ആയിരക്കണക്കിന്‌ ജീവൻ അപഹരിക്കുന്ന തരത്തിൽ ഏതു സമയവും നിലം പൊത്താവുന്ന വിധത്തിലാണ് ഈ വൈദ്യുതി തൂണിന്റെ നിൽപ്പ്. യാത്ര ചെയ്യുന്നവർ നെഞ്ച് പിടച്ചാണ് ഈ വഴി കടന്നു പോകുന്നത്. വീട്ടിലിരിക്കുന്നവർക്കാവട്ടെ പുറത്ത് പോയവർ തിരിച്ചെത്തുന്നത് വരെ ആധിയിലാണ്. ഗതികെട്ട നാട്ടുകാർ ഒരിക്കൽ നിർബന്ധപൂർവം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി മണിക്കൂറുകളോളം സംസാരിച്ച ശേഷം രണ്ട് പേർ ബൈക്കിലെത്തി നോക്കി പോയതല്ലാതെ നടപടികളൊന്നുമുണ്ടായില്ല. ഏത് ദുരന്തത്തിനും ശേഷമുണ്ടാകുന്ന അടിയന്തര ഇടപെടലും ഉഗ്രൻ പ്രഖ്യാപനവും തിരക്കിട്ട പ്രവർത്തികളും തന്നെയാവും ഇവിടെയുമുണ്ടാക്കുകയെന്ന ആശങ്ക നാട്ടുകാർ പങ്കുവെക്കുന്നു. ദുരന്തത്തിനായി കാത്തിരിക്കുകയാണ്  കെ.എസ്.ഇ.ബി. അത് കഴിഞ്ഞ് അപകട തൂൺ മാറ്റുന്നതിന്. അതുവരെ നാട്ടുകാരെ… യാത്ര ചെയ്യുന്നവരെ  ‘ജാഗ്രത’

Advertisement
Advertisement