ഭക്തർ പരിഭ്രാന്തരാവേണ്ടതില്ല; ഒരാഴ്ചയിലധികമായി അവധിയിലുള്ള ജീവനക്കാരന്റെ ഭാര്യക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്തിമഹാകാളൻകാവ് ദേവസ്വം

35

അന്തിമഹാകാളൻങ്കാവ് ഭക്തജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് അന്തിമഹാകാളൻകാവ് ദേവസ്വം. കൗണ്ടർ ജീവനക്കാരന്റെ ഭാര്യക്ക് ആണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാൾ എട്ട് ദിവസമായി അവധിയിലാണ്. അതുകൊണ്ട് ക്ഷേത്ര ജീവനക്കാരും ഓഫീസറും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വെങ്ങാനെല്ലൂർ ക്ഷേത്രത്തിൽ നിലവിലെ സാഹചര്യത്തിൽ യാതൊരു പ്രശ്നവുമില്ല. നാളെ എല്ലാ ജീവനക്കാർക്കും ആന്റിജൻ ടെസ്റ്റ് നടത്താൻ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിനു ശേഷമാണ് ബാക്കിയുള്ള കാര്യങ്ങൾ. നാളെ ക്ഷേത്രം അണുവിമുക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതിനു ശേഷം ക്ഷേത്രം തുറക്കുന്നതാണ്. ആരും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റായ പ്രചാരണങ്ങൾ കൊണ്ട് ജനങ്ങൾ ഭയപ്പെടരുതെന്നും ദേവസ്വം ഓഫീസർ അറിയിച്ചു.