തൃശൂർ റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ പുനർനിർമ്മിക്കും; റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

300

ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. ചെയർമാൻ പി.കെ കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനക്കാരായ 9 അംഗങ്ങളാണ് തൃശൂരിൽ എത്തിയത്. തൃശൂർ റെയിൽവേ സ്റ്റേഷൻ 300 കോടിരൂപ മുതൽ മുടക്കിൽ, വിമാനത്താവളങ്ങളുടെ മാതൃകയിൽ പുനർ നിർമ്മിയ്ക്കാനുള്ള തീരുമാനം ആയിട്ടുണ്ടെന്നും വിശദ പദ്ധതി രേഖ ലഭിയ്ക്കുന്നമുറയ്ക്ക് നിർമ്മാണക്കരാർ നൽകി പ്രവർത്തികൾ ആരംഭിയ്ക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു. 2025ൽ നിർമ്മാണം പൂർത്തിയാക്കുവാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Advertisement

തൃശൂരിൻ്റെ വിവിധ റെയിൽവേ വികസന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനങ്ങൾ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗം എം ഗിരീശൻ, തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി പി കൃഷ്ണകുമാർ എന്നിവർ കൈമാറി. തിരുവനന്തപുരം സീനിയർ ഡിവിഷണൽ കൊമ്മേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദ്, സ്റ്റേഷൻ മാനേജർ പി ശശീന്ദ്രൻ, ചീഫ് കൊമ്മേഴ്സ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ് കുമാർ, സീനിയർ സെൿഷൻ എഞ്ചിനീയർ പി രവികുമാർ തുടങ്ങി നിരവധി റെയിൽവേ ഉദ്യോഗസ്ഥരും കമ്മിറ്റിയോടൊപ്പം ഉണ്ടായിരുന്നു.

Advertisement