തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്: റേഷൻ കടകളിൽ നേരിട്ടത്തി സാധനങ്ങൾ വാങ്ങാം

137

തൃശൂർ ജില്ലയിൽ നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തി. റേഷന്‍ കടകളിൽ നേരിട്ട് എത്തി സാധനങ്ങൾ വാങ്ങാൻ അനുവാദം നൽകി. സാധനങ്ങള്‍ നേരിട്ടു വാങ്ങുന്നതിന് കാര്‍ഡുകളുടെ നമ്പരുകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം. തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

1,2,3 എന്നീ നമ്പരുകളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സാധനങ്ങള്‍ നേരിട്ട് വാങ്ങാം. 4,5,6 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലും 7,8,9,0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും സാധനങ്ങള്‍ നേരിട്ട് വാങ്ങാവുന്നതാണ്. ഒരേ സമയം മൂന്നിലധികം ആളുകള്‍ നില്‍ക്കാന്‍ പാടില്ല.

65 വയസ് കഴിഞ്ഞവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, കിടപ്പു രോഗികള്‍, മറ്റ് പല കാരണങ്ങളാല്‍ നേരിട്ടെത്താന്‍ നിര്‍വ്വാഹമില്ലാത്തവര്‍ എന്നിവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ആര്‍ആര്‍ടി മുഖേന എത്തിച്ചു നല്‍കാനുമാണ് തീരുമാനം.