
ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ.ബി.ജി ധർമാനന്ദ് ഉദ്ഘാടനം ചെയ്തു.

കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. രമേഷ് ഭാസി, ഡോ.എൻ.വി ജയചന്ദ്രൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. പോൾ ടി ആന്റണി, എന്നിവർ സംസാരിച്ചു. ഏപ്രിൽ മാസം റുമറ്റോളജി ബോധവൽക്കരണ മാസമായി ആചരിക്കും.

സമ്മേളനം റുമറ്റോളജി ചികിത്സയിലെ ആധുനിക രീതികളെ കുറിച്ച് ചർച്ച ചെയ്തു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചികിത്സാ രീതികളിൽ വാത രോഗ വിദഗ്ദർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നൂറ്റമ്പതോളം ഡോക്ടർമാർ പങ്കെടുത്തു.