കൊടുങ്ങല്ലൂരില്‍ സ്ഥാപനങ്ങളിൽ കവര്‍ച്ച

12

കൊടുങ്ങല്ലൂര്‍ നഗരത്തില്‍ സ്ഥാപനങ്ങളില്‍ കവര്‍ച്ച. കാവില്‍ക്കടവിലെ അനുപം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ ഏജന്‍സി, പെര്‍ഫെക്ട് ഹോം നഴ്‌സിംഗ്, ചാണക്യ ഫിനാന്‍സ്, ഡിസോണ്‍ ഇന്‍സ്റ്റിറ്റ്യുട്ട് തുടങ്ങിയ സ്ഥാപനങ്ങളിലാണ് കവർച്ച. പണവും, മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും രണ്ട് കിലോയിലധികം സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നിരുന്നു. വാതിലുകളുടെ പൂട്ട് തകർത്താണ് കവർച്ച. തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും സമീപത്ത് നിന്ന് കണ്ടെത്തി.

Advertisement
Advertisement