
ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ ശങ്കര ജയന്തി ആഘോഷിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ. എം. കെ സുദർശൻ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
സമിതി സെക്രട്ടറി ടി.ആർ ഹരിഹരൻ സ്വാഗതവും കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ സ്വപ്ന നന്ദിയും പറഞ്ഞു. ബ്രാഹ്മണ സഭ ടൗൺ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. ദേവനാരയണൻ മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം മാനേജർ കൃഷ്ണ കുമാർ, സമിതി പ്രസിഡൻ്റ് പങ്കജാക്ഷൻ, ജോയിൻ്റ് സെക്രട്ടറി കേശവ ദാസ്, മറ്റു സമിതി അംഗങ്ങളും പങ്കെടുത്തു.
ശേഷം ഡോ. നിജി മനോജ് അവതരിപ്പിച്ച കല്യാണ സൗഗന്ധികം കഥ ഓട്ടൻതുള്ളൽ അരങ്ങേറി.