ചെറുകിട ഡ്രൈവിംഗ് സ്​കൂളുകളുടെ നിലനില്പിനെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിൻ്റെ കരട്–വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ഡ്രൈവിംഗ് സ്​കൂൾ ഓണേഴ്സ്​ സമിതി

9
4 / 100

ചെറുകിട ഡ്രൈവിംഗ് സ്​കൂളുകളുടെ നിലനില്പിനെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിെൻ്റ കരട്–വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ൈഡ്രവിംഗ് സ്​കൂൾ ഓണേഴ്സ്​ സമിതി സംസ്​ഥാന സ്​പെഷ്യൽ കൺവെൻഷൻ. വ്യാപാരി വ്യവസായി സമിതി സംസ്​ഥാന ജോയിൻ്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ൈഡ്രവിംഗ് സ്​കൂൾ ഓണേഴ്സ്​ സമിതി സംസ്​ഥാന പ്രസിഡൻ്റ് കെ.എം. ലെനിൻ അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് നിയമാവലി കൺവെൻഷനിൽ ൈഡ്രവിംഗ് സ്​കൂൾ ഓണേഴ്സ്​ സമിതി ജയശങ്കർ വിളക്കപ്പിള്ളി അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ നിയമത്തിന് ഭേദഗതികൾ അവതരിപ്പിച്ചു. നിർദ്ദേശങ്ങൾ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിധിൻ ഗഡ്ഗിരി, കേന്ദ്ര ഗതാഗതവകുപ്പ് സെക്രട്ടറി, സംസ്​ഥാന മുഖ്യമന്ത്രി, ഗതാഗതവകുപ്പ് മന്ത്രി, ഗതാഗതവകുപ്പ് സെക്രട്ടറി, കമ്മീഷ്ണർ എന്നിവർക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചു. യോഗത്തിൽ ആൻറോ മാസ്റ്റർ, മധു ചങ്ങനാശ്ശേരി, ഗോപകുമാർ കോട്ടയം, ഷെരീഫ് പൊന്നാനി എന്നിവർ സംസാരിച്ചു. കെ.എസ്​.പ്രദീപ്കുമാർ സ്വാഗതവും പി.കെ. രമേഷ് നന്ദിയും രേഖപ്പെടുത്തി.