സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്നേഹഭവനത്തിന് തറക്കല്ലിട്ടു

29

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ വിഷൻ പദ്ധതിയുടെ ഭാഗമായി നിർധനരായ കുട്ടികൾക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന് തറക്കല്ലിട്ടു. നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി ഹാപ്പി നഗറിൽ നടത്തിയ പരിപാടി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവിയുടെ അധ്യക്ഷതയിൽ ഭാരത് സൗകട്ട് ആൻഡ് ഗൈഡ്സിന്റെ ദേശീയ കമ്മീഷണർ ഡോ. എസ് സുകുമാര ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisement

മറ്റു എജൻസികളിൽ നിന്നു ധനസഹായം ലഭിക്കാത്ത സമൂഹത്തിലെ നിർധനരായ കുട്ടികളെ കണ്ടെത്തി അവർക്ക് നിർമ്മിച്ചു നൽകുന്നതാണ് സ്നേഹ ഭവനം. തൃശൂർ ഈസ്റ്റ് ഉപജില്ലാ പരിധിയിലെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനമാണ് നടത്തിയത്. ദേശീയ കമ്മീഷണർ പ്രോ. ഇ യു രാജൻ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ എ.ഇ.ഒ പി.എം ബാലകൃഷണൻ, ജില്ലാ സെക്രട്ടറി ശരത് കാന്ത്, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരി, സുധിഷ് കുമാർ, അസിസ്റ്റൻറ് ഡിസ്ട്രിക്ട് കമീഷണർ വി.എസ് ഡേവിഡ്, ജിഷോ എസ് പുത്തൂർ, സി.ഐ തോമസ്, സംൻറ് ക്ലയേഴ്സ് സ്കൂൾ പ്രിൻസിപ്പാൾ സി. ഷൈല തെരാസ, അഡ്വ. ഡേവീസ് കണ്ണൂക്കാടൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement