സീനിയർ ജേണലിസ്റ്റ്‌ഫോറം: ജില്ലാ പ്രസിഡന്റായി അലക്‌സാണ്ടർ സാമിനേയും സെക്രട്ടറിയായി എൻ.ശ്രീകുമാറിനെയും ജില്ലാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു

13

സീനിയർ ജേണലിസ്റ്റ്‌ഫോറം ജില്ലാ പ്രസിഡന്റായി അലക്‌സാണ്ടർ സാമിനേയും സെക്രട്ടറിയായി എൻ.ശ്രീകുമാറിനെയും ജില്ലാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. എൻ. മൂസക്കുട്ടി, കെ. കിഷോർകുമാർ (വൈസ് പ്രസി.), എ.ടി.വർഗ്ഗീസ്, രാഘവൻ മൂത്തേടത്ത് (ജോ. സെക്ര.), പി.ജെ. കുരിയാച്ചൻ (ട്രഷ.). എന്നിവരാണ് മറ്റ് ഭാരവാഹികൾ. സമ്മേളനം മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എംപി, ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എ. മാധവൻ, പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, ജില്ലാ സെക്രട്ടറി എം.വി. വിനീത എന്നിവർ പ്രസംഗിച്ചു. ജില്ലാപ്രസിഡന്റ് അലക്‌സാണ്ടർസാം അധ്യക്ഷനായി.