വൈദ്യുതി ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരൻ മരിച്ചു

85

വൈദ്യുതി ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരൻ മരിച്ചു. ആല്‍ത്തറ സ്വദേശി പമ്പായില്‍ പ്രജീഷ് (38) ആണ് മരിച്ചത്. പനമ്പാട് വെസ്റ്റ് മഠത്തില്‍ സ്‌കൂളിന് സമീപത്ത് വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മുളകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ.

Advertisement
Advertisement