സിദ്ദിഖിന് തൃശൂരിന്റെ യാത്രാമൊഴി; സഹപ്രവർത്തകനെ അവസാനമായി കാണാൻ രാത്രി വൈകിയും കാത്ത് നിന്ന് തൃശൂരിലെ മാധ്യമ-രാഷ്ട്രീയ-സാംസ്‌കാരിക സമൂഹം

65

അന്തരിച്ച പ്രശസ്ത സ്പോർട്സ് ലേഖകനും സുപ്രഭാതം ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സീനിയർ റിപ്പോർട്ടറുമായ യു.എച്ച് സിദ്ദിഖിന് തൃശൂരിന്റെ യാത്രാമൊഴി. ഇന്നലെ രാത്രി ഏറെ വൈകി തൃശൂരിൽ എത്തിച്ച ഭൗതീക ശരീരത്തിൽ തൃശൂരിലെ മാധ്യമ സമൂഹവും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി കെ രാജൻ അടക്കമുള്ളവർ തൃശൂരിൽ ആണ് അന്ത്യാഞ്ജലിയർപ്പിച്ചത്.

Advertisement
IMG 20220514 WA0010

രാത്രി പന്ത്രണ്ടരയോടെയാണ് ഭൗതികശരീരവും വഹിച്ചുള്ള വാഹനം തൃശൂരിൽ എത്തിയത്. തൃശൂർ പ്രസ്ക്ലബ് പരിസരത്തായിരുന്നു പൊതുദർശനം. അര മണിക്കൂർ നേരത്തോളം തൃശൂരിലെ പൊതുദർശനത്തിന് ശേഷം ജന്മനാടായ ഇടുക്കിയിലേക്ക് യാത്ര തുടർന്നു. ഇന്നലെ രാവിലെ കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ സിദിഖിന് കായികമേഖലയിലെ റിപ്പോർട്ടിങ്ങിന് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Advertisement