വ്യവസായ അനുമതികള്‍ക്ക് സിങ്കിള്‍ വിന്റോ ക്ലിയറന്‍സ് ബോര്‍ഡ് യോഗം ചേര്‍ന്നു; 19 എണ്ണത്തിനും അനുമതി

70

വ്യവസായ അനുമതികള്‍ക്കുംലൈസന്‍സുകളുടെ ക്ലിയറന്‍സുകള്‍ക്കുമായി എഡിഎം റെജി പി ജോസഫിന്റെ അധ്യക്ഷതയില്‍ സിങ്കിള്‍ വിന്റോ ക്ലിയറന്‍സ് ബോര്‍ഡ് യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുമതിക്കായി ലഭിച്ച 44 അപേക്ഷകളായിരുന്നു സിങ്കിള്‍ വിന്റോ ക്ലിയറന്‍സ് ബോര്‍ഡ് പരിശോധിച്ചത്. ഇതില്‍ 19 അപേക്ഷകളാണ് ബോര്‍ഡ് തീര്‍പ്പാക്കിയത്. ന്യൂനതകളുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിന് എല്ലാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി. യോഗത്തില്‍ തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കൃപകുമാര്‍, കെഎസ്എസ്‌ഐഎ പ്രസിഡന്റ് നോബി ജോസഫ്, ഡി ഡി പി തൃശൂര്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍തൃശൂര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും അപേക്ഷകരും പങ്കെടുത്തു.