
ചാവക്കാട് അണ്ടത്തോട് ദേശീയ പാതയിൽ കാറപകടത്തിൽ പരിക്കേറ്റ ആറ് വയസുകാരൻ മരിച്ചു.
ഗുരുവായൂർ സ്വദേശി പുതിയ വീട്ടിൽ മഞ്ഞിയിൽ ഷുഹയുടെ മകൻ ഷാജഹാൻ മൊയ്തുവാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് അണ്ടത്തോട് സെന്ററിൽ ഷുഹയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഷാജഹാൻ മൊയ്തുവിന്റെ സഹോദരി ഷബീനക്കും (11) പരിക്കേറ്റിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് ആറ് വയസുകാരന്റെ മരണം.