തൃശൂര്‍ ശക്തൻ നഗറിൽ നിർമിക്കുന്ന കോര്‍പ്പറേഷൻറെ സ്വപ്നപദ്ധതിയായ ആകാശപ്പാതയുടെ ആദ്യഘട്ടം യാഥാർഥ്യത്തിൽ. ആകാശപ്പാതയുടെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. മൂന്ന് മാസത്തിനകം രണ്ടാഘട്ടത്തിലെ ലിഫ്റ്റും മൂന്നാം ഘട്ടത്തിലെ സോളാര്‍ പാനല്‍ നിര്‍മ്മാണവും പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ നഗരങ്ങളിലെ പോലെ എയര്‍കണ്ടീഷനോടുകൂടിയ വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നതെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു. ശക്തൻ നഗറിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ആകാശപ്പാത നിർമിക്കുന്നത്. നാല് ഭാഗത്ത് നിന്നും ഗോവണിയും ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും നിർമിക്കുന്നുണ്ടെങ്കിലും എത്രമാത്രം യാത്രക്കാർ സൗകര്യത്തെ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയുണ്ട്. നഗരത്തിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി സ്വരാജ് റൗണ്ടിലും കോർപ്പറേഷൻ ഓഫീസിന് സമീപത്തുമായി സ്ഥാപിച്ചിട്ടുള്ള സബ് വേകൾ യാത്രക്കാർ വേണ്ട വിധം ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആകാശപ്പാത നിർമാണത്തിനെതിരെ വിമർശനമുണ്ട്.
തൃശൂർ ശക്തനിലെ ആകാശപ്പാത വട്ടമെത്തി; മൂന്ന് മാസത്തിനകം പദ്ധതി സമർപ്പിക്കുമെന്ന് മേയർ
Advertisement
Advertisement