തീരദേശ ഹൈവേക്ക് ജില്ലയിൽ കല്ലിടൽ ആരംഭിച്ചു; പ്രതിഷേധമുയർത്തി കുടുംബങ്ങൾ

14

തീരദേശ ഹൈവേക്ക് ജില്ലയിൽ കല്ലിടൽ ആരംഭിച്ചു. ജില്ലയിൽ കാപ്പിരിക്കാട് ദേശീയ പാതയിൽ നിന്നാണ് പടിഞ്ഞാറ് ഭാഗത്തേക്ക് കല്ലിടൽ ആരംഭിച്ചത്. ജില്ലാ അതിർത്തിയിൽ നിന്നാരംഭിച്ച കല്ലിടലിൽ പ്രൊജക്ട് എൻജിനീയർ വി. അജിത്ത്, സൈറ്റ് സൂപ്പർ വൈസർ ശിവ സാജു എന്നിവരാണ് കല്ലിടലിന് നേതൃത്വം നൽകുന്നത്. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, തീരദേശ മേഖലയിലെ അംഗളായ സജിത ജയൻ, കെ.എച്ച്. ആബിദ്, പി.എസ്. അലി, ഷാനിബ മൊയ്തുണ്ണി, മൂസ ആലത്തയിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലിടൽ നടന്നത്. ചാവക്കാട് മേഖലയിലെ കല്ലിടൽ 15 ദിവത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
അതിർത്തിയോട് ചേർന്ന മലപ്പുറം ജില്ല അതിർത്തിയിൽ ചില വീടുകൾ പാതക്കായി പൊളിച്ച് ഒഴിവാക്കേണ്ടിവരും. നേരത്തെ പറഞ്ഞ ബീച്ച് റോഡ് ഒഴിവാക്കി അല്പം വടക്ക് ഭാഗത്ത് നിന്നാണ് പടിഞ്ഞാറ് ബീച്ചിലേക്ക് റോഡ് പോകുന്നത്. വിവരം നേരത്തെ അറിയിച്ചില്ലെന്നാരോപിച്ച് മൂന്ന് വീട്ടുകാരും പ്രതിഷേധവുമായി നിന്നു. വീട് പൊളിച്ചൊഴിവാക്കാൻ താല്പര്യമില്ലെന്ന് അവർ അറിയിച്ചു. ആ മേഖലയിലെ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തില്ലാതിരുന്നതിനാൽ ആ ഭാഗത്തെ കല്ലിടൽ ഒഴിവാക്കി തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുകയായിരുന്നു. വ്യാഴാഴ്ച്ച ഏകദേശം 800 മീറ്ററോളം ദൂരത്താണ് കുറ്റിയടിക്കലും കല്ലിടലും നടന്നത്.

Advertisement
Advertisement