തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ സസ്‌പെൻഷനിൽ വിദ്യാർഥികളും പ്രതിഷേധത്തിൽ; വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് കോളേജ് യൂണിയൻ

8

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ സസ്‌പെൻഷനിൽ വിദ്യാർഥികളും പ്രതിഷേധത്തിൽ. ഇഗ്നിട്രയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻഡിപ്പലിന്റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതശരീരം പോസ്റ്റുമോർട്ടം പരിശോധന നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ അക്കാര്യവുമായി നേരിട്ട് ബന്ധമില്ലാത്ത ഓർത്തോ-3 വിഭാഗം യൂണിറ്റ് ചീഫ് ഡോ. പി.ജെ ജേക്കബിനെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ട്രയാങ്കിളിൽ നിന്ന് ആരംഭിച്ച് പ്രിൻസിപ്പാൾ ഓഫീസിൽ അവസാനിച്ച പ്രതിഷേധജാഥയെ ഇഗ്നിട്ര കോളേജ് യൂണിയൻ ചെയർപേഴ്സൺ ഗീതു കൃഷ്ണ, വൈസ് ചെയർപേഴ്സൺ ആസിഫ് ഹസ്സൻ, അഷിന, ജനറൽ സെക്രട്ടറി അർച്ചിത് എന്നിവർ സംസാരിച്ചു.
ഡോ. ജേക്കബിനെതിരെ സർക്കാർ എടുത്തിട്ടുള്ള തിടുക്കത്തിലുള്ള ഈ ശിക്ഷാനടപടി എത്രയും വേഗം പിൻവലിക്കണം എന്ന് കോളേജ് യൂണിയൻ ശക്തമായി ആവശ്യപ്പെട്ടു. ഹോസ്പിറ്റലിൽ മതിയായ അധ്യാപകരുടെ കുറവ് കൂടി നേരിടുന്ന ഈ സാഹചര്യത്തിൽ ഡോ.ജേക്കബിനെ പോലുള്ള അധ്യാപകരുടെ സസ്പെൻഷൻ നടപടികൾ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന കാര്യവും കോളേജ് യൂണിയൻ ഉന്നയിച്ചു.

Advertisement
Advertisement