പാലിയേക്കര ടോൾ പ്ലാസയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ നടപടി സർക്കാർ കൈക്കൊള്ളണമെന്ന് നിയമസഭയിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ.യുടെ സബ്മിഷൻ. ദേശീയപാതകളിൽ 60 കിലോമീറ്ററിനുള്ളിൽ ഒന്നിലേറെ ടോൾ പ്ലാസകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനമുണ്ടായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചത്. മണ്ണുത്തി-വടക്കഞ്ചേരി പാതയിൽ പന്നിയങ്കരയിൽ പുതിയ ടോൾ പ്ലാസ ആരംഭിച്ചതായും ഇവിടേക്ക് പാലിയേക്കരയിൽനിന്ന് 30 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളതെന്നും സബ്മിഷനിൽ ചൂണ്ടിക്കാട്ടുന്നു. 15 വർഷമായി പാലിയേക്കരയിൽ ടോൾ പ്ലാസ പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞ എം.എൽ.എ മണ്ണുത്തി-അങ്കമാലി ഭാഗത്ത് ദേശീയപാത അതോറിറ്റി കരാർ പ്രകാരമുള്ള മുഴുവൻ പണികളും പൂർത്തിയാക്കണമെന്നും പുതിയ സംവിധാനങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
Advertisement
Advertisement