
നിരവധി സി.സി.ടി.വികൾ പരിശോധിച്ചാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്
വടക്കാഞ്ചേരി ഓട്ടുപാറയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശി അമ്പികാപുരം തോണിപാളയം അശ്വതിനിവാസിൽ നാഗരാജ് (53) ആണ് അറസ്റ്റിലായത്. ഈ മാസം അഞ്ചിനായിരുന്നു കവർച്ച. ഓട്ടുപാറയിൽ കുന്നംകുളം റോഡരുകിലുളള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചിരുന്ന ചിറ്റണ്ട തൃക്കണപതിയാരം സ്വദേശിയുടെ സ്കൂട്ടറാണ് മോഷ്ടിച്ചത്. നാഗരാജ് ഓട്ടുപാറ ബസ് സ്റ്റാന്റ് പരിസരത്ത് വന്ന് കൂലിപണി ചെയ്തും ചെറിയ മോഷണങ്ങൾ ചെയ്തും ഒരു മാസമായി കഴിഞ്ഞു വരികയായിരുന്നു. നിരവധി സി.സി.ടി.വികൾ പരിശോധിച്ചാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കൊപ്പം പോലീസിന്റെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്.കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ഡി.എസ് ആനന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജീഷ്, സിവിൽ പൊലീസ് ഓഫീസർ സതീഷ്കുമാർ എന്നിവരും ഉണ്ടായിരുന്നു.