തപസ്യ കലാസാഹിത്യ വേദിയുടെ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക കഥ, കവിത മത്സരത്തില്‍ യഥാക്രമം സി.ഉണ്ണിക്കൃഷ്ണനും കെ.കെ.യതീന്ദ്രനും വിജയികളായി. തിലകന്‍ കാര്യാട്ടുകരയും ജിതിന്‍ ഉദയകുമാറും കഥാമത്സരത്തിലും ഡോ.വി.വി.ജിജിയും ശോഭ ജി.ചേലക്കരയും കവിതാ മത്സരത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രൊഫ.പി.ജി.ഹരിദാസ്,ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കല്ലറ അജയന്‍, രജനി സുരേഷ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
തപസ്യയുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 19നു 2നു ഇരിങ്ങാലക്കുട കലാക്ഷേത്രയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ശ്രീജിത്ത് മൂത്തേടത്ത്, ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
Advertisement
Advertisement