അധികാരം നിലനിർത്താൻ സി.പി.എം ഏതറ്റം വരെയും പോകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഇപ്പോൾ അവർ നടത്തുന്ന സാമുദായിക ധ്രുവീകരണ ശ്രമം ഇതിന് തെളിവാണ്. വിഭജന രാഷ്ട്രീയാണ് എന്നും ബി ജെ പി മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ധേഹം തൃശൂരില്‍ പറഞ്ഞു. മത നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടും. എൽ.ഡി.എഫ് സർക്കാരിനെതിരെ വലിയ അഴിമതി ആരോപണങ്ങളുണ്ടെന്നും കേരളത്തിലെ ജനങ്ങൾ മാറ്റം അഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയ ബന്ധിതമായി സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കുമെന്നും താരിഖ് അൻവർ അറിയിച്ചു.