തൈക്കാട്ടുശ്ശേരി എ.എല്‍.പി സ്‌കൂളില്‍ അടുക്കളയും ഊട്ടുപുരയും ഉദ്ഘാടനം ചെയ്തു

7

തൈക്കാട്ടുശ്ശേരി എ.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച അടുക്കളയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം ഗവ ചീഫ് വിപ്പ് കെ രാജന്‍ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തികരിച്ചത്. കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സി.പി പോളി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ വി പ്രസന്ന, പി.ടി. എ പ്രസിഡണ്ട് ജ്യോതി നിഷ, തുടങ്ങിയവര്‍ പങ്കെടുത്തു .