താണിക്കുടം ക്ഷേത്രത്തിൽ പുനരുദ്ധാരണം: ശ്രീകോവിൽ നിർമാണം തുടങ്ങി

16

താണിക്കുടം ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്ര ശ്രീകോവിൽ നിർമ്മാണം തുടങ്ങി. 15 ലക്ഷം രൂപ ചെലവഴിച്ച് പ്രദേശവാസിയായ കുറുമാമ്പുഴ കെ.കെ. വിജയൻ, സരസ്വതി ദമ്പതിമാരാണ് ശ്രീകോവിൽ നിർമ്മിച്ചു നൽകുന്നത്. മേൽശാന്തി കോശേരി വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വംനൽകി.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ബോർഡംഗം എം.ജി. നാരായണൻ, ദേവസ്വം ഓഫീസർ പി. സജീവ്, കെ.കെ. വിജയൻ, സി.എസ്. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.