അഴീക്കോട് മത്സ്യ ബന്ധനത്തിനിടയിൽ വെള്ളം കയറി ബോട്ട് മുങ്ങി

23

അഴീക്കോട് മത്സ്യ ബന്ധനത്തിനിടയിൽ വെള്ളം കയറി മുങ്ങിയ ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. പുലർച്ചെ മത്സ്യ ബന്ധനത്തിന് പുറപ്പെട്ട മല്യേങ്കര കവിരാജിന്റെ ഉടമസ്ഥതയിലുള്ള ഗുരുദേവൻ ബോട്ട് ആണ് അഴീക്കോട്‌ അഴിമുഖത്തിന് ആറ് നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. ബോട്ടിന്റെ സീ കോർക്ക് തള്ളിപ്പോയതോടെ ബോട്ടിൽ വെള്ളം കയറുകയും എഞ്ചിൻ തകരാറിലാവുകയും ചെയ്തു. സഹായഭ്യർത്ഥനയെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് ഉടൻ എത്തിയാണ് ബോട്ടും അതിലുണ്ടായിരുന്ന എട്ട് തൊഴിലാളികളെയും കരക്കെത്തിച്ചത്.

Advertisement
Advertisement